Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Revolver Rita

കീ​ർ​ത്തി സു​രേ​ഷി​ന്‍റെ റി​വോ​ൾ​വ​ർ റീ​ത്ത ഓ​ടി​ടി​യി​ൽ

കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​യ റി​വോ​ൾ​വ​ർ റീ​ത്ത ഒ​ടി​ടി​യി​ലെ​ത്തി. സി​നി​മ നെ​റ്റ്ഫ്ളി​ക്സി​ൽ ല​ഭ്യ​മാ​ണ്. കീ​ർ​ത്തി സു​രേ​ഷി​ന്‍റെ 2025ലെ ​ആ​ദ്യ ത​മി​ഴ് ചി​ത്ര​മാ​യ റി​വോ​ൾ​വ​ർ ന​വം​ബ​ർ 28 നാ​ണ് തീ​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്.

ജെ. ​കെ ച​ന്ദ്രു സം​വി​ധാ​നം ചെ​യ്ത ചി​ത്രം മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​ണ്. പോ​ണ്ടി​ചേ​രി പ​ശ്ചാ​ത്ത​ല​മാ​ക്കി ഒ​രു​ക്കി​യ ഈ ​ചി​ത്രം കോ​മ​ഡി ക്രൈം ​ത്രി​ല്ല​റാ​ണ്. ക​രു​ത്തു​റ്റ സ്ത്രീ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ കീ​ർ​ത്തി സു​രേ​ഷ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സി​നി​മ റി​ലീ​സ് ചെ​യ്ത ആ​ദ്യ ദി​നം ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നും ഇ​ന്ത്യ​യു​ടെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ഏ​ക​ദേ​ശം ഒ​ന്ന് മു​ത​ൽ 1.5 കോ​ടി രൂ​പ വ​രെ​യാ​ണ് നേ​ടി​യ​ത്. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, സി​നി​മ​യു​ടെ ആ​കെ ക​ല​ക്ഷ​ൻ 8 - 10 കോ​ടി രൂ​പ​ക്ക് അ​ടു​ത്താ​ണ്. ഒ​രു മി​ഡ്-​ബ​ജ​റ്റ് സി​നി​മ എ​ന്ന നി​ല​യി​ൽ ഇ​ത് മോ​ശ​മ​ല്ലാ​ത്ത പ്ര​ക​ട​ന​മാ​ണെ​ങ്കി​ലും വ​ലി​യ ഹി​റ്റാ​യി മാ​റാ​ൻ ചി​ത്ര​ത്തി​ന് സാ​ധി​ച്ചി​ല്ല.

രാ​ധി​ക ശ​ര​ത്കു​മാ​ർ, സു​നി​ൽ, റെ​ഡി​ൻ കിം​ഗ്സ്‌​ലി, മൈം ​ഗോ​പി, സെ​ന്ദ്ര​യ​ൻ, സൂ​പ്പ​ർ സു​ബ്ബ​രാ​യ​ൻ, ജോ​ൺ വി​ജ​യ്, അ​ജ​യ് ഘോ​ഷ് എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​ന​യ​താ​ക്ക​ൾ.

വി​ജ​യ് ചി​ത്രം ദി ​ഗ്രേ​റ്റ​സ്റ്റ് ഓ​ഫ് ഓ​ൾ ടൈം, ​മാ​നാ​ട് എ​ന്നീ സി​നി​മ​ക​ളു​ടെ തി​ര​ക്ക​ഥ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ള്ള ജെ.​കെ. ച​ന്ദ്രു​വി​ന്‍റെ സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യി​ലു​ള്ള ആ​ദ്യ​ചി​ത്രം കൂ​ടി​യാ​ണ് റി​വോ​ൾ​വ​ർ റീ​ത്ത.

ച​ന്ദ്രു ത​ന്നെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ഷോ​ൺ റോ​ൾ​ഡ​നാ​ണ്.

Latest News

Corehub Up